![national herald case](/wp-content/uploads/2018/12/national-herald-case.jpg)
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അമ്മ് സോണിയാ ഗാന്ധിക്കും തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നികുതി അടവ് പുനപരിശോധിക്കാന്‍ ആദായനികുതി വകുപ്പിന് സുപ്രീം കോടതി അനുമതി നല്‍കി. അതേസമയം രാഹുലിനും സോണിയക്കുമെതിരെ നടപടി പാടില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഈ കേസ് ഉടന്‍ പരിഗണിക്കാവില്ലെന്നും ജനുവരി എട്ടിന് തുടര്‍വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
2011-12 കാലത്തെ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കുന്നത് ഒഴുവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍ നിന്ന്‌സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള കമ്പനി ഏറ്റെടുത്തില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടെന്നായിരുന്നു ആരോപണം.
Post Your Comments