മഞ്ചേശ്വരം: പുതുവര്‍ഷ ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ ചേരുവാന്‍ തീരുമാനിച്ച വെള്ളാപ്പള്ളിയുടെ തീരുമാനത്തിനെതിരെ ശാഖകള്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേഷനെതിരെ ശാഖകളില്‍ പ്രതിഷേധം ശക്തമായി. നവോത്ഥാനം സംരക്ഷിക്കാന്‍ എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച വനിതാ മതിലിന് വെള്ളാപ്പള്ളി പിന്തുണ പ്രഖ്യാപിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
എസ് എന്‍ ഡി പി യൂണിയനുമായോ ശാഖകളുമായോ യാതൊരുവിധ ആശയവിനിമയവും നടത്താതെ ഏകപക്ഷീയമായാണ് വെള്ളാപ്പള്ളി നിലപാട് സ്വീകരിച്ചത് ദൗര്‍ഭാഗ്യകരവും ദുരഹങ്കാരത്തിന്റെ പരമാവധിയുമാണെന്ന് എസ്എന്‍ഡിപി മഞ്ചേശ്വരം ശാഖ യോഗം കുറ്റപ്പെടുത്തി.
എന്നും ഈഴവ തീയ്യ സമുദായത്തിന് എതിരായി നിലനിന്ന സിപിഎമ്മിനെ പിന്തുണച്ച വെള്ളാപ്പള്ളിയെ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. പ്രമേയം അവതരിപ്പിച്ചുകൊണ്ട് പ്രസിഡന്റ് അഡ്വ. നവീന്‍രാജ് പ്രസംഗിച്ചു.
വനിതാമതിലില്‍ അണിചേര്‍ന്നാല്‍ വിശ്വാസികള്‍ അത് പൊളിക്കുമെന്നും കാസര്‍കോട് മുതല്‍ പത്തനംതിട്ട വരെ എന്‍ ഡി എ നടത്തിയ യാത്രയില്‍ എസ് എന്‍ ഡി പി നേതാക്കളും സംബന്ധിച്ചതാണെന്നും യോഗം വ്യക്തമാക്കി.
Post Your Comments