Latest NewsUAE

വർഷങ്ങളോളം തങ്ങളെ സേവിച്ച ഇന്ത്യക്കാരനെ രാജകീയ രീതിയിൽ യാത്രയാക്കി സൗദി കുടുംബം; ചിത്രങ്ങൾ വൈറൽ

റിയാദ്: 35 വര്‍ഷക്കാലം തങ്ങളെ സേവിച്ച ഇന്ത്യക്കാരനെ സൗദിയിലെ ഒരു കുടുംബം നൽകിയ രാജകീയ യാത്രയയപ്പിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇത്രയും വര്‍ഷം തങ്ങളെ പരിപാലിച്ച ഷെരീൻ എന്ന വ്യക്തിയെയാണ് എല്ലാ ആദരവും നല്‍കി ആ കുടുംബം യാത്രയയച്ചത്. പ്രായവ്യത്യാസം ഇല്ലാതെ കുടുംബത്തിലെ എല്ലാ അംഗങ്ങളും നേരിട്ടെത്തിയാണ് ഷെരീന് യാത്രയയപ്പ് നല്‍കിയത്. അംഗങ്ങള്‍ വരിയായി നിന്ന് യാത്ര പറയുകയും ഷെരീനെ ചുംബിക്കുകയും ചെയ്‌തു.

വടക്കന്‍ സൗദിയിലെ അല്‍ ജോഫിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. വീട്ടിലെ കൃഷികാര്യങ്ങളും ഹൈവേയിലെ റസ്റ്റ് ഹൗസില്‍ ചായയും കാപ്പിയും വിതരണം ചെയ്യലുമായിരുന്നു ഷെരീന്റെ ജോലി. യാത്രയാക്കുമ്പോള്‍ കൈനിറയെ പണവും സമ്മാനങ്ങളും നല്‍കാന്‍ കുടുംബം മറന്നില്ല. കൂടാതെ ഇന്ത്യയില്‍ എത്തിയ ശേഷം ഷെരീന് സുഖമായി ജീവിക്കാന്‍ മാസം പെന്‍ഷന്‍ പോലെ ഒരു തുക നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button