UAELatest NewsNewsInternationalGulf

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിയെ തേടി വീണ്ടും ഭാഗ്യമെത്തി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിയെ തേടി വീണ്ടും ഭാഗ്യമെത്തി. ഡിസംബറിൽ നടന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വർണം നേടിയ സുമൻ മുത്തയ്യ നാടാർ രാഗവൻ എന്ന പ്രവാസിയെ തേടിയാണ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യമെത്തിയത്. ഈ മാസത്തെ ഡ്രീം കാർ റാഫിൾ നറുക്കെടുപ്പിൽ റേഞ്ച് റോവർ കാറാണ് അദ്ദേഹം സ്വന്തമാക്കിയത്.

Read Also: ഭൂചലനം: തുർക്കിയിലും സിറിയയിലുമുള്ള പ്രിയപ്പെട്ടവരെ യുഎഇയിലെ താമസക്കാർക്ക് സൗജന്യമായി ഫോണിൽ വിളിക്കാം

ഒരു വർഷമായി സുമൻ സ്ഥിരമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. സ്വർണം സമ്മാനമായി ലഭിച്ചത് തന്നെ ഞെട്ടിച്ചെന്നും മകളുടെ ഭാവിക്കായി നിക്ഷേപിക്കാനാണ് പദ്ധതിയെന്നും ആദ്യം സമ്മാനം ലഭിച്ചപ്പോൾ സുമൻ പറഞ്ഞിരുന്നു. റേഞ്ച് റോവർ വിറ്റ് ആ പണം കുടുംബത്തിന് കൈമാനാണ് സുമന്റെ തീരുമാനം.

എല്ലാ മാസവും ടിക്കറ്റ് വാങ്ങാനും സുമൻ തീരുമാനിച്ചു. അടുത്ത മാസത്തെ നറുക്കെടുപ്പിന് ഈ മാസം 28 വരെ ഓൺലൈനായോ അബുദാബി ഇന്റർനാഷനൽ എയർപോർട്ടിലെയും അൽ ഐൻ ഇന്റർനാഷനൽ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ടിക്കറ്റുകൾ വാങ്ങാൻ കഴിയും.

Read Also: തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ നൈസാമിന്റെ ഗോപുരങ്ങളും,ചിഹ്നങ്ങളും നശിപ്പിക്കുമെന്ന് ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button