KeralaLatest News

വേഷവും നടപ്പും മതവുമല്ല ശ്രദ്ധിക്കേണ്ടത്; രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്‌തതിനെതിരെ സാറ ജോസഫ്

തൃശൂര്‍: മതവികാരം വ്രണപ്പെടുത്തിയതിന് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി സാറാ ജോസഫ്. രഹ്‌ന ഫാത്തിമയുടെത് ലിംഗ നീതിക്ക് എതിരായ അറസ്റ്റാണ്. രഹ്നയുടെ വേഷവും, നടപ്പും, മതവും, ധിക്കാരവുമല്ല , ശ്രദ്ധിക്കേണ്ടത്. ധിക്കരിക്കാതെ ശബരിമലയിൽ ഇടിച്ചു കയറാനാകില്ല. രഹന ജയിലില്‍ കിടക്കുന്നത് എന്തിന്റെ പേരിലായാലും ലിംഗ നീതിക്ക് എതിരാണെന്ന് അവർ വ്യക്തമാക്കി. സുപ്രിം കോടതി വിധി അനുസരിക്കുക മാത്രമേ രഹ്ന ഫാത്തിമ ചെയ്തിട്ടുള്ളുവെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു.

കറുത്ത വേഷമണിഞ്ഞ് കഴുത്തില്‍ മാലയണിഞ്ഞ് നെറ്റിയില്‍ കുറിതൊട്ട വേഷത്തില്‍ തത്വമസി എന്ന അടിക്കുറിപ്പോടെ രഹ്ന ഫാത്തിമ ഫേസ്ബുക്കിൽ ഫോട്ടോ ഷെയർ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രഹ്നയ്ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. പത്തനംതിട്ട പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button