തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ് രംഗത്ത് എത്തി. വിഷയത്തില്‍, സര്‍ക്കാര്‍ പൊട്ടന്‍ കളിക്കരുതെന്നും, ആക്രമിക്കപ്പെട്ട നടിക്കൊപ്പം സുപ്രീം കോടതി വരെ സര്‍ക്കാര്‍ ഒപ്പമുണ്ടാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. എല്ലാവരും ഒത്തുകളിക്കുമ്പോള്‍ നടി ഒറ്റയ്ക്കാണെന്നും സാറാ ജോസഫ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കായി തൃശൂരില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Read Also: പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടിയുമായി ഇഡി : 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
‘അഞ്ച് കൊല്ലമായി എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംഭവിക്കുന്നതൊന്നും സര്‍ക്കാര്‍ കാണുന്നില്ലേ. സര്‍ക്കാര്‍ എന്താ പൊട്ടനാണോ? അഞ്ച് കൊല്ലമായി ഇവിടെ സംഭവിക്കുന്ന യാതൊന്നും കാണാതെ ഇനിയും ഞാന്‍ നിന്റെ കൂടെയുണ്ട് എന്ന് പറയുന്നതിനെ കണ്ണുമടച്ച് വിശ്വസിക്കാന്‍, വ്യക്തിപരമായി എനിക്ക് പറ്റില്ല. ഇനിയും കൂടെയുണ്ട് എന്നാണെങ്കില്‍, അത് തെളിയിക്കണം. നിരന്തരമായി ആക്രമിക്കപ്പെടുന്ന ഈ പെണ്‍കുട്ടിക്ക് നീതി നേടിക്കൊടുക്കുന്നതിന് വേണ്ടിയാകണം ഒരു ഭരണകൂടം, അല്ലാതെ പൊട്ടന്‍ കളിക്കരുത്.’ സാറാ ജോസഫ് പറഞ്ഞു.
Post Your Comments