Latest NewsKerala

‘ഇനി സുപ്രീം കോടതിയിലും സർക്കാർ അവൾക്കൊപ്പം’ – മുഖ്യമന്ത്രിയെ പരിഹസിച്ച് സാറ ജോസഫ്

തൃശൂർ : നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരിഹസിച്ച് എഴുത്തുകാരി സാറ ജോസഫ്. ഇത്രയും നാളും അതിജീവിതയ്‌ക്കൊപ്പമാണ് എന്ന് പറഞ്ഞിരുന്ന സർക്കാർ ഇനിയും അവൾക്കൊപ്പം എന്ന് സുപ്രീം കോടതിയിൽ വരെ പറഞ്ഞേക്കുമെന്നാണ് സാറ ജോസഫിന്റെ പോസ്റ്റ്.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു.കഴിഞ്ഞ5 കൊല്ലവും മുഖ്യമന്തിയുടെരാഷ്ട്രീയപ്പാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിന് കേരളത്തിലെ ജനങ്ങൾ സാക്ഷികളാണല്ലോ.

ഇനിഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ച!!
അങ്ങനെ ഒടുവിൽ അവൾക്ക് നീതി കിട്ടും.
അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്.
അല്ലാതെ……….വേറൊന്ന്വല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button