ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരില്‍ പൊലീസുകാരനെ ആൾക്കൂട്ടം കല്ലെറിഞ്ഞ് കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അക്രമികള്‍ പൊലീസുകാര്‍ക്കുനേരെ നിരവധി തവണ വെടിയുതിര്‍ത്തു. ആക്രമണത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. മഹോവ് ഗ്രാമത്തിന് സമീപമുള്ള വനത്തില്‍നിന്ന് പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയെന്ന് പറഞ്ഞായിരുന്നു കലാപം. അക്രമികള്‍ ചിങര്‍വതി പൊലീസ് പോസ്റ്റ് കത്തിക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഷ്യാന പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറായ സുബോധ്കുമാര്‍ സിങ്ങാണ് കല്ലേറില്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ സുബോധ്കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments