ശ്രീനഗർ: ശ്രീനഗറില്‍ പോലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ പരിക്കേറ്റ പോലീസ് സബ് ഇന്‍സ്പെക്ടര്‍ മരണത്തിന് കീഴടങ്ങി. ഓള്‍ഡ് ശ്രീനഗറിലെ കന്യാര്‍ മേഖലയിലെ ചന്തയിൽ ഞായറാഴ്ച പകല്‍ നടന്ന സംഭവത്തിൽ അര്‍ഷാദ് അഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ പിന്നില്‍ നിന്നും രണ്ടുതവണ വെടിവച്ചതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. സംഭവസ്ഥലം സൈന്യം വളഞ്ഞിട്ടുണ്ട്.
കൊലപാതകം നടത്തിയ ഭീകരരെ കണ്ടുപിടിക്കാൻ സൈന്യം ഊർജിതമായ ശ്രമം തുടരുകയാണ്. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലക്കാരനാണ് കൊല ചെയ്യപ്പെട്ട എസ്‌ഐ അര്‍ഷാദ് അഹമ്മദ്. വെടിയേറ്റ അര്‍ഷാദിനെ ഉടൻ തന്നെ എസ്കെഐഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments