Latest NewsIndia

കപ്പൽ നിർമാണം; റിലയൻസിനെതിരെ നാവിക സേനയുടെ നടപടി

ന്യൂഡൽഹി : വ്യോമസേനയ്ക്കുള്ള റഫാൽ യുദ്ധവിമാന കരാറിൽ ഉൾപ്പെട്ട് വിവാദത്തിലായ അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്കെതിരെ നാവിക സേനയുടെ നടപടി. തീരനിരീക്ഷണത്തിനുള്ള 5 കപ്പലുകൾ നിർമ്മിക്കുന്നതിന് റിലയൻസ് ഏർപ്പെട്ട കരാറിന്റെ മെല്ലെപോക്കിൽ സേന അതൃപ്തി പ്രകടിപ്പിച്ചു. നിർമാണം അനന്തരമായി വൈകിയതോടെ കമ്പനി സമർപ്പിച്ച ബാങ്ക് ഗ്യാരന്റി സേന റദ്ദാക്കി.

ഔദ്യോഗികമായി റദ്ദാക്കിയില്ലെങ്കിലും കറേറ്റർ പരിശോധിച്ച് വരികയാണെന്നും ഒരു കമ്പനിയോടും പ്രത്യേക താൽപര്യമില്ലെന്നും നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ പറഞ്ഞു. റഫാൽ ഇടപാടിലെ ഓഫ്‌സെറ്റ് കരാർ റിലയൻസ് അന്യായമായി സ്വന്തമാക്കിയെന്നാരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തത്തിലാണ് അതൃപ്തി കമ്പനി നേരിടുന്നതെന്ന് ശ്രദ്ധേയം. തീരസംരക്ഷണത്തിനായുള്ള സേനയുടെ പുതിയ താവളം ജനുവരി 23 ന് ആൻഡമാൻ ദ്വീപിൽ തുറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button