KeralaLatest News

എന്‍ഡി ടിവി മാധ്യമപ്രവര്‍ത്തകയെ ശബരിമലയില്‍ ആക്രമിച്ചത് സി പി സുഗതന്‍: വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആക്രമണത്തിനു വിധേയയായ എന്‍ഡി ടിവി ജേര്‍ണലിസ്റ്റ് സ്‌നേഹാ കോശി തന്നെയാണ് ഇത് തുറന്നു പറഞ്ഞിട്ടുള്ളത്

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരയുള്ള ആക്രമണങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതെന്ന് ആരോപണം. ഹിന്ദു പാര്‍ലമെന്റിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി സുഗതനെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. അതേസമയം ആക്രമണത്തിനു വിധേയയായ എന്‍ഡി ടിവി ജേര്‍ണലിസ്റ്റ് സ്‌നേഹാ കോശി തന്നെയാണ് ഇത് തുറന്നു പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഈ ആരോപണങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തുന്നതാണ് ദീപു ബാലന്‍ എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പുതുവത്സരദിനത്തില്‍ വനിതാമതില്‍ തീര്‍ക്കാനും പരിപാടിയുടെ കണ്‍വീനറായി സി പി സുഗതനെ നിയമിക്കാനും മുഖ്യമന്ത്രി എടുത്ത തീരുമാനത്തിനെതിരെയാണ് സ്‌നേഹയും ദീപുവും രംഗത്തെത്തിയത്.

.ദീപു ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമല സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം പ്ലാന്‍ ചെയ്ത് മുന്നില്‍ നിന്നു നയിച്ചത്, പിണറായിയുടെ സ്വന്തം സിപി സുഗതന്‍ തന്നെയെന്ന് ഇരയായ മാധ്യമ പ്രവര്‍ത്തക യുടെ വെളിപ്പെടുത്തല്‍. സംഘപരിവറിന് ഹിന്ദുക്കളുടെ കുത്തകവകാശമില്ല എന്നു സ്ഥാപിക്കാനായി പിണറായി വിജയന്റെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഹിന്ദു പാര്‍ലമെന്റ് എന്ന സംഘടനയുടെ അമരക്കാരന്‍.

പ്രകോപനമേറെ ഉണ്ടായിട്ടും ഒരക്രമത്തിനും മുതിരാതെ ശരണംവിളികളുമായി വളരെ സംയമനത്തോടെ പ്രതിഷേധിച്ച വലിയൊരു വിഭാഗത്തിനിടയില്‍ കയറിപ്പറ്റി, ആ പ്രതിഷേധതത്തെ അക്രമത്തിലേയ്ക്ക് തള്ളിവിട്ടത് സുഗതനും ടീമും ആയിരിന്നു എന്ന് അന്നുതന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതാണ്. നാമജപ പ്രതിഷേധത്തെ അക്രമത്തിലേയ്ക്ക് തള്ളിവിട്ടുകൊണ്ട്, ശബരിമലയെ സംഘപരിവാര്‍ സംഘര്‍ഷഭൂമി ആക്കുന്നു എന്നു വരുത്തിത്തീര്‍ത്ത്, കൂടുതല്‍ പോലീസിനെ ഉപയോഗിച്ച് ശബരിമലയുടെ നിയന്ത്രണം കയ്യിലൊതുക്കാന്‍ പിണറായി സുഗതനെ ഉപയോഗിച്ചു കളിച്ച നാറിയ കളിയാണ് ഇപ്പൊ പുറത്തു വരുന്നത്.

ശബരിമല അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാള്‍ എന്നു ഇരകള്‍ തന്നെ പറയുന്ന സുഗതന്‍ പിണറായിയ്‌ക്കൊപ്പം നവോത്ഥാന വേഷം കെട്ടി സ്റ്റേജുകള്‍ അലങ്കരിക്കുമ്പോള്‍… അക്രമസമായത്ത് ആ പരിസരത്തൊന്നും ഇല്ലാതിരുന്ന കെ സുരേന്ദ്രനെ ഏതോ ഒരു ഫെയിസ്ബുക് പോസ്റ്റിന്റെ പേരില്‍ 20 ദിവസത്തോളമായി ജയിലില്‍ അടച്ചിരുന്നു.

കണക്കു പറയേണ്ടി വരും രാജാവേ…..

https://www.facebook.com/bdeepu/posts/10155668872492027

അതേസമയം തങ്ങളെ ശബരിമലയില്‍ തടയുകയും അസഭ്യം പറയുകയും കൂടാതെ ക്യാമറാമാനിനെ പോലും ആക്രമിച്ച സി പി സുഗതനെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വനിതാ മതിലിന്റെ കണ്‍വീനറായി നിയമിച്ചിരിക്കുന്നു. അതേസമയം ഹാദിയയുടെ വിഷയത്തില്‍ അസുഖകരമായ പ്രസ്താവനകള്‍ നടത്തിയ ആളാണ് സുഗതനെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും സ്‌നേഹ പറഞ്ഞിരുന്നു. ശബരിമലയില്‍ തങ്ങളുടെ സംഘത്തെ തടയുന്നവരുടെ കൂട്ടത്തിലുള്ള സുഗതന്റെ ഫോട്ടോയും സ്‌നേഹ പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/photo.php?fbid=10157041395504268&set=a.10151757615794268&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button