KeralaLatest News

വനിതകള്‍ക്കായി 40 കോടി രൂപയുടെ അധിക ലോണ്‍ അനുവദിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: വനിതകള്‍ക്ക് 40 കോടി രൂപയുടെ അധിക ലോണ്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന് 40 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി കൂടി അധികമായി നൽകാൻ അനുമതി നൽകിയതായി മന്ത്രി കെ കെ ശൈലജ.

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍. വിവിധ ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സ്വയം തൊഴില്‍ വായ്പാ ചാനലൈസിംഗ് ഏജന്‍സി കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button