Latest NewsKerala

കേരള ബാങ്ക് സിഇഒ തസ്തികയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം വിശദവിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കേരള ബാങ്ക് സിഇഒ തസ്തികയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ 20 വര്‍ഷത്തെ പരിചയസമ്പത്തും, ദേശസാല്‍കൃത ബാങ്കുകളുടെയോ, സ്വകാര്യ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയോ ജനറല്‍ മാനേജര്‍ തസ്തികയിലോ, അതിന് മുകളിലോ കുറഞ്ഞത് അഞ്ച് വര്‍ഷം സേവനം അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് കേരളബാങ്ക് സിഇഒ തസ്തികയിലേക്ക് അപേക്ഷിക്കാം.

കോര്‍ ബാങ്കിംഗ് അടക്കമുള്ള ബാങ്കിംഗ് രംഗത്തെ നൂതന സാങ്കേതിക സേവനങ്ങളില്‍ പരിജ്ഞാനവും ഉണ്ടാകണം. കുറഞ്ഞത് 45 വയസും പരമാവധി 57 വയസുമാണ് പ്രായപരിധി. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളുടെ പകര്‍പ്പ് സഹിതം നിശ്ചിത അപേക്ഷാ ഫോമില്‍ ഈ മാസം 20 നകം അപേക്ഷ സമര്‍പ്പിക്കണം. സെക്രട്ടറി (സഹകരണം), സഹകരണ വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.kerala.gov.in എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button