പെഷാവര്‍: അക്രമികളുടെ വെടിയേറ്റ് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറിലാണ് സംഭവം. നൂറുള്‍ ഹസന് എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനായും വാര്‍ത്താ ഏജന്സിക്കായും നൂറുള്‍ ജോലി നോക്കിയിരുന്നു. മോട്ടോര്‍ ബൈക്കിലെത്തിയവരാണ് പെഷാവറിലെ സര്ബന്ദില്വച്ച് നൂറുളിന്റെ കാറിനു നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ നൂറുള്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
നൂറുളിന്റെ കാമറ കൈാര്യം ചെയ്തിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഈ വര്‍ഷം ഖൈബര്‍ പക്തൂണ്‍ക്വ പ്രവിശ്യയില്‍ മാത്രം അഞ്ചു മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
Post Your Comments