Latest NewsKerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച മുതല്‍ വലിയ വിമാനസര്‍വീസുകള്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍
നിന്ന് ബുധനാഴ്ച മുതല്‍ വലിയ വിമാനസര്‍വീസുകള്‍ ആരംഭിയ്ക്കുന്നു. ഏറെ നാളത്തെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കരിപ്പൂരില്‍ നിന്നു നാളെ സൗദി എയര്‍ലെന്‍സിന്റെ വലിയ വിമാനം സര്‍വീസ് ആരംഭിക്കുന്നത്. മലബാറിന്റെ വികസ സ്വപ്നങ്ങള്‍ക്കു വ്യോമയാന പാതയൊരുക്കുന്ന വലിയ വിമാനത്തെ ജനപ്രതിനിധികളും പ്രവാസികളും രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും നാട്ടുകാരും ചേര്‍ന്നു സ്വീകരിക്കും.

ജിദ്ദയില്‍ നിന്നു പുലര്‍ച്ചെ മൂന്നിനു പുറപ്പെടുന്ന സൗദിയുടെ എസ്.വി 746 വിമാനം രാവിലെ 11.10 നാണ് കരിപ്പൂരില്‍ വന്നിറങ്ങുക. ആദ്യസംഘത്തില്‍ സൗദി എയര്‍ ജനറല്‍ മാനേജര്‍, സൗദി കൗണ്‍സില്‍ ജനറല്‍ എന്നിവരുമെത്തും. 298 പേര്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്ന വിമാനത്തില്‍ ഇന്നലെ വരെ 258 പേര്‍ യാത്രക്കാരായുണ്ട്. ഇന്നത്തോടെ വിമാന സീറ്റുകള്‍ പൂര്‍ണമാകും. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കു 32 കിലോയുടെ രണ്ടു ബാഗേജും ഒമ്പതു കിലോയുടെ ഹാന്‍ഡ് ബാഗും എക്കണോമിക്് യാത്രക്കാര്‍ക്കു 23 കിലോയുടെ രണ്ടു ബാഗുകളും ആറു കിലോ ഹാന്‍ഡ് ബാഗേജും അനുവദിച്ചിട്ടുണ്ട്.17 ടണ്‍ കാര്‍ഗോയാണ് വിമാനത്തില്‍ അനുവദിക്കുക. എന്നാല്‍ യാത്രക്കാര്‍ കുറവുള്ള സമയത്ത് 20 കിലോവരെ കൊണ്ടുപോകും.

ആദ്യവിമാനത്തെ എയര്‍പോര്‍ട്ട് അഥോറിറ്റി വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും. വിമാനത്തിലെ കന്നിയാത്രക്കാര്‍ക്കു പൂക്കളും പ്രത്യേക ഉപഹാരവും നല്‍കിയാണ് സ്വീകരിക്കുക. കരിപ്പൂരിലെത്തുന്ന വിമാനം പിന്നീട് എസ്.വി 747 ആയി ഉച്ചക്ക് 1.10ന് ജിദ്ദക്ക് പറക്കും. ആദ്യസംഘത്തില്‍ ഇന്നലെ വരെ 276 പേര്‍ യാത്രക്കാരായുണ്ട്.

അവസാന വിമിഷം സീറ്റുകള്‍ പൂര്‍ണമാകും. ആഴ്ചയില്‍ ഏഴു ദിവസമാണ് കരിപ്പൂരില്‍ നിന്നു ആദ്യഘട്ടത്തില്‍ സൗദി എയര്‍ലെന്‍സിന്റെ സര്‍വീസുണ്ടാവുക. ഇതില്‍ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും ചൊവ്വ, വെളളി, ഞായര്‍ ദിവസങ്ങളില്‍ റിയാദിലേക്കുമായിരിക്കും സര്‍വീസ്. ജനുവരിയില്‍ സര്‍വീസ് വര്‍ധിപ്പിക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button