കോലാപൂര്‍ : ജീവിതത്തിലെ മോശമായ അവസ്ഥയ്ക്ക് പരിഹാരം തേടിയെത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയോട് വിവസ്ത്രയാകാന്‍ ആവശ്യപ്പെടുകയും ഈ ആവശ്യം നിഷേധിച്ച വിദ്യാര്‍ത്ഥിനിയെ അതിക്രമിച്ച് കയറിപ്പിടിക്കുകയും ചെയ്ത ആള്‍ദെെവത്തെ പോലീസ് അറസ്റ്റ് ചെയ്തു. മനോജ് മഥുകാര്‍ നാര്‍ക്കെ എന്ന നാര്‍ക്കെ ബാബ (50) ആണ് രാജരാംപുരി പൊലീസിന്‍റെ പിടിയിലായത്. കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മറ്റൊരു സുഹൃത്താണ് നാര്‍ക്കെ ബാബയെ കാണാന്‍ നിര്‍ദ്ദേശിച്ചത്. അത് പ്രകാരം വിദ്യാര്‍ത്ഥിനി ബാബയെ സമീപിക്കുകയും വീട്ടിലെ പ്രശ്നങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു.
ഗൃഹനില പരിശോധിച്ച ശേഷം കൂടുതല്‍ ദോഷ പരിഹാരത്തിനായി വിദ്യാര്‍ത്ഥിയോട് നഗ്നയാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിഷേധിച്ചതോടെ ആള്‍ദെെവം വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിനി കുതറിയോടി രക്ഷപ്പെട്ടു. 2 ദിവസത്തോളം വിവരം ആരോടും പറയാതെ മറച്ച് വെച്ചെങ്കിലും അമ്മയോട് തുറന്ന് പറയുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മയും സമീപ വാസികളും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍ കിയതിനെത്തുടര്‍ന്നാണ് ആള്‍ദെെവത്തെ പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ പരാതി ആള്‍ദെെവത്തെക്കുറിച്ചും മുന്‍പും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments