Latest NewsIndia

വിഷാംശമുള്ള പുക : ഡല്‍ഹി സര്‍ക്കാറിന് 3.5 മില്ല്യണ്‍ പിഴ

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വന്‍ തോതിലുള്ള അന്തരീക്ഷ മലിനീകരണവും വിഷാംശമുള്ള വായുവും കുറയ്ക്കുന്നതിനായി നടപടി എടുക്കാത്തതില്‍ ഡല്‍ഹി സര്‍ക്കാറിന് കോടികളുടെ പിഴ ലഭിച്ചു. ദേശീയ ഹരിത ട്രിബ്യൂണല്‍ കോടതിയാണ് 3.05 മില്യണ്‍ തുക പിഴ ചുമത്തിയത്.

ഉത്തരവ് നടപ്പിലാക്കാത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളവും അനധികൃത വ്യവസായ ശാലകളില്‍നിന്നു പിഴ തുക ഈടാക്കി നല്‍കാന്‍ നിര്‍ദേശിച്ച ട്രൈബ്യൂണല്‍, അല്ലെങ്കില്‍ പത്ത് കോടി വീതം എല്ലാ മാസവും പിഴ വിധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

മലിനീകരണം ഉണ്ടാക്കുന്ന 51,000 അനധികൃത വ്യവസായ ശാലകള്‍ അടച്ചുപൂട്ടാനുള്ള മുന്‍ ഉത്തരവ് നടപ്പിലാക്കാത്തതിനാണ് ട്രൈബ്യൂണലിന്റെ നടപടി.

ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പിലാക്കുന്നതു സംബന്ധിച്ചു ഡല്‍ഹി ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയിരുന്നു. ഇതു പരിശോധിച്ചതിനു ശേഷമാണ് പിഴ ഒടുക്കാന്‍ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button