
കാസര്‍കോട്: വീട്ടമ്മയുടെ മാല കവര്‍ന്ന രണ്ടംഗ സംഘത്തെ 24 മണിക്കൂറിനകം പോലീസ് സാഹസികമായി അറസ്റ്റു ചെയ്തു. സ്‌കൂട്ടറിലെത്തിയാണ് സംഘം വീട്ടമ്മയുടെ മാല കവര്‍ന്നത്.ചെര്‍ക്കളയിലെ അബ്ദുല്‍ മുനീര്‍ (38), നെല്ലിക്കട്ടയിലെ അബ്ദുല്‍ ബഷീര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
അഡൂര്‍ ചെമ്മട്ടുഹൗസിലെ സരോജിനി (57)യാണ് കവര്‍ച്ചക്കിരയായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ബന്ധുവീട്ടില്‍ പോകുന്നതിനായി ചെര്‍ക്കളയില്‍ നിന്നും പാടിയില്‍ ബസിറങ്ങി പാടി റോഡിലൂടെ നടന്നുപോകുന്നതിനിടെ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ സരോജിനിയുടെ മൂന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അഞ്ചോളം വീടുകളിലെ സി സി ടി വി ക്യാമറ ദൃശ്യം പരിശോധിച്ചതോടെയാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
Post Your Comments