കോട്ടയം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടെന്ന വാര്‍ത്തയെ പറ്റി ആർ എസ്എസ് പ്രതികരണം. രാവിലെ മുതൽ ഇത്തരം വാർത്തകൾ ശ്രദ്ധയിൽ പെട്ടെന്നും ഇത് ശരിയല്ലെന്നും ആര്‍എസ്എസ് സംസ്ഥാന നേതൃത്വം പ്രതികരിച്ചു.
കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്കു തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
എന്നാൽ ഇത്തരത്തില്‍ ആവശ്യമുന്നയിച്ചിട്ടില്ലെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
Post Your Comments