Latest NewsInternational

പ്രസിഡന്‍റിന്‍റെ അപരനാണോ രാജ്യം ഭരിക്കുന്നത് ? സംശയവുമായി ഈ രാജ്യത്തെ ജനങ്ങള്‍ !

അബുജ :  നെെജീരിയയിലെ പ്രസിഡന്‍റ് മുഹമ്മദു ബുഹാരി മരിച്ചുപോയെന്നും ആ സ്ഥാനത്ത് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് പ്രസിഡന്‍റിന്‍റെ അപരനാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത്. ഒരു സുഡാന്‍ സ്വദേശിയാണ് ആളുമാറി പ്രസി‍ഡന്‍റിന് പകരം രാജ്യത്ത് ഭരണചക്രം തിരിക്കുന്നതെന്നാണ് പരക്കെ പറയപ്പെടുന്നത്. എന്നാല്‍ ഈ അഭ്യൂഹങ്ങളോട് പ്രസിഡന്‍റ് തന്നെയായ ബുഹാരി തന്നെ പ്രതികരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പോളണ്ടിലെ നെെജീരിയന്‍ നിവാസികളോടാണ് ഇദ്ദേഹം സത്യാവസ്ഥ തുറന്ന് പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം 5 മാസക്കാലത്തോളം ബ്രിട്ടനില്‍ ചികില്‍സയിലായിരുന്നുവെന്നും ഈ സംസാരിക്കുന്നത് നിങ്ങളുടെ പ്രസിഡന്‍റ് തന്നെയെന്നുമാണ് ബുഹാരി വെളിപ്പെടുത്തിയത് . താന്‍ 76 -ാം മത് പിറന്നാള്‍ ആഘോഷിക്കാന്‍ പോകുകയാണെന്നും ഇപ്പോള്‍ കൂടുതല്‍ ആരോഗ്യവനാണെന്നും ബുഹാരി പങ്ക് വെച്ചു .

മറ്റ് സത്യസന്ധമായ തെളിവുകളുടെ പിന്തുണ ഒന്നും തന്നെ പ്രചരിച്ച വീഡിയോക്ക് ഇല്ലായിരുന്നെങ്കിലും നിരവധി പേരാണ് ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട വിഡിയോ കണ്ടത്. സുഡാന്‍ സ്വദേശിയായ ജുബ്‌റില്‍ ആണ് ബുഹാരിയുടെ അപരനായി നെെജിരിയയില്‍ പ്രസിഡന്‍റായി ഇരിക്കുന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button