വാഷിങ്ടണ്‍/ ഇസ്ലമാബാദ് : ദീര്‍ഘകാലമായി അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് ഒത്തു തീര്‍പ്പ് വരുത്തുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പാക്കിസ്ഥാന്റെ സഹകരണം തേടി പ്രധാനമന്ത്രി ഇമ്രാന് ഖാന് കത്തെഴുതിയതായി ദക്ഷിണേഷ്യൻ ഇൻഫർമേഷൻ മന്ത്രി ഫവാസ് ചൗധരി വെളിപ്പെടുത്തിയതായി ഒരു അന്തര്‍ദ്ദേശീയ ഒാണ്‍ലെെന്‍ വാര്‍ത്ത പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 17 വര്‍ഷമായി അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സെെനികരും താലിബാന് ഭീകരരുമായി വന്‍ സംഘര്‍ഷാവസ്ഥയാണ് നിലനിലനില്ക്കുന്നത്.
താലിബാന് ആക്രമത്തില്‍ നിരവധി മനുഷ്യ ജീവനുകളാണ് ഒാരോ ദിവസവും പൊഴിയുന്നത്. അഫ്ഗാനില്‍ സമധാനം പുലരണമെന്ന് ഡോണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നു. അവിടെ സമാധാനം കെെവരുത്തുന്നതിനായി പാക്കിസ്ഥാന്റെ സഹകരണം തേടുന്നതിനായാണ് ട്രംപ് കത്തെഴുതിയതായി റിപ്പോര്‍ട്ടുകള്‍. വിഷയം താലിബന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും താലിബാനെ ചര്‍ച്ചക്ക് സന്നദ്ധരാക്കുന്നതിനും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ഉണ്ടാകണമെന്നാണ് ട്രംപ് കത്തിലൂടെ ഉന്നയിച്ചിരിക്കുന്ന ആവശ്യം .
അഫ്ഗാനിസ്ഥാനില്‍ സമാധാനം വീണ്ടെടുക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന് സഹകരണം അതിപ്രധാനമാണെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ പാക്കിസ്ഥാനിലെ അമേരിക്കന്‍ ഏംബസി ഇതുവരെ പ്രതികരിച്ചിട്ടുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ . 2011 ല്‍ അല്‍ ക്വയ്ദ നേതാവ് ബിന്‍ ലാദന്റെ താവളം അമേരിക്ക കണ്ടെത്തി ലാദനെ വധിക്കുന്നതിന് മുന്‍പ് തന്നെ പാക്കിസ്ഥാന് താവളത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments