കാസര്‍കോട്: മുഖത്ത് നോക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിച്ചു. ആശുപത്രിയില്‍ രോഗിയെ സന്ദര്‍ശിക്കാനെത്തിയയാളുടെ കാല്‍ തർക്കത്തെ ചൊല്ലി രണ്ടംഗ സംഘം തല്ലിയൊടിച്ചു. ഉപ്പള പൈവളിഗെ കുറ്റിക്കുമേയിലെ സോമപ്പ (50)യാണ് അക്രമത്തിനിരയായത്. കാലൊടിഞ്ഞ സോമപ്പയെ ചികിത്സയ്ക്ക് വിധേയനാക്കി.
തിങ്കളാഴ്ച പതിനൊന്ന് മണിയോടെയാണ് സംഭവം. കാസര്‍കോട് ജനറല്‍ ആശുപത്രിയിൽ രോഗിയെ സന്ദർശിക്കാനെത്തിയ സോമപ്പയെ രണ്ടംഗ സംഘമെത്തി മുഖത്ത് നോക്കുന്നോടാ എന്ന് ചോദിച്ചായിരുന്നു അക്രമം. സംഘത്തിലൊരാള്‍ കാല്‍ തല്ലിയൊടിക്കുകയായിരുന്നു.
ആശുപത്രിയിലുണ്ടായിരുന്നവരാണ് അക്രമി സംഘത്തെ പിടിച്ചുമാറ്റിയത്. തുടർന്ന് പോലീസിലറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Post Your Comments