ദുബായ്: ഗള്‍ഫിലേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ അവസാനിപ്പിക്കാനൊരുങ്ങി ഒരു പ്രമുഖ വിമാന കമ്പനി. ജെറ്റ് എയര്‍വേയ്സാണ് ഇന്ത്യയില്‍ നിന്ന് ഏഴ് ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള സര്‍വ്വീസുകളില്‍ കാര്യമായ കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ദോഹ, മസ്കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള 39 സര്‍വ്വീസുകളാണ് ഡിസംബര്‍ അഞ്ചുമുതല്‍ ജെറ്റ് എയര്‍വേയ്സ് അവസാനിപ്പിക്കുന്നത്.
ലക്നൗവില്‍ നിന്നും മംഗലാപുരത്തുനിന്നും അബുദാബിയിലേക്കുള്ള സര്‍വീസുകളും മംഗലാപുരം-ദുബായ് സര്‍വീസും അവസാനിപ്പിക്കാനാണ് തീരുമാനം. കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കൂടാതെ തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തും. കഴിഞ്ഞ മൂന്ന് സാമ്പത്തിക പാദങ്ങളിലും കമ്പനിയ്ക്ക കനത്ത നഷ്ടം രേഖപ്പെടുത്തിയിരുന്നു.
Post Your Comments