നൈജീരിയ: താന്‍ ജീവിച്ചിരിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള പെടാപാടിലാണ് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി.
ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ ബുഹാരി മരിച്ചെന്നും ഇപ്പോഴുള്ള പ്രസിഡന്റ് അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ള സുഡാന്‍ സ്വദേശിയാണെന്നുമുള്ള ആരോപണം ഉയര്‍ന്നതോടെയാണ് പ്രസിഡന്റിന് താന്‍ ജീവിച്ചിരുക്കുന്നു എന്ന് തെളിയിക്കേണ്ടി വന്നത്.
ഇതു സംബന്ധിച്ച് സമൂഹിക മാധ്യമങ്ങളിലൂടെ മാസങ്ങളായി പ്രചാരണം നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ബുഹാരി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായത്. ഇത് ഞാന്‍ തന്നെയാണ്, ഞാന്‍ ഉറപ്പിച്ച് പറയുന്നു. ഉടന്‍ തന്നെ എന്റെ 76ാം പിറന്നാള്‍ ആഘോഷിക്കാന്‍ പോകുകയാണ്. മാത്രമല്ല ഞാന്‍ കൂടുതല്‍ ആരോഗ്യവാനായിക്കൊണ്ടിരിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അഞ്ചുമാസത്തോളം ബുഹാരി ബ്രിട്ടനിലായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അപര പ്രചാരണം. തെളിവുകളൊന്നും നിരത്താതെയുള്ള പ്രചരണമായിട്ടും പതിനായിരക്കണക്കിന് ആളുകളാണ് ബുഹാരി മരിച്ചുപോയെന്നും അപരനാണ് രാജ്യം ഭരിക്കുന്നതെന്നുമുള്ള വീഡിയോ കണ്ടത്. അടുത്ത ഫെബ്രുവരിയില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ബുഹാരി.
Post Your Comments