KeralaLatest News

കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തുക്കളുടെ പ്രതികരണം പുറത്ത്

എന്തുകൊണ്ട് ബികോമിലെ കോപ്പിയടി അധ്യാപിക ചോദ്യം ചെയ്തില്ല

കൊല്ലം : കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തുക്കളുടെ പ്രതികരണം പുറത്ത്. തങ്ങളുടെ സഹോദരിയും സുഹൃത്തുമായ രാഖിയെ അധ്യാപിക എന്തിന് മരണത്തിലേക്ക് തള്ളിവിട്ടെന്ന് സുഹൃത്തുകള്‍ ചോദിക്കുന്നു.

രാഖിയെ പലരുടേയും മുമ്പില്‍ വെച്ച് പരിഹസിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ബികോം വിദ്യാര്‍ത്ഥികളുടെ കോപ്പിയടിക്ക് കണ്ണടച്ച അദ്ധ്യാപികയാണ് രാഖിയെ പിടികൂടിയതെന്ന് ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റായ ബികോമിലെ വിദ്യാര്‍ത്ഥികളുടെ കോപ്പിയടിയും കമന്റടിയും കണ്ണടച്ചു ചിരിച്ചു തള്ളിയ അദ്ധ്യാപിക തങ്ങളുടെ സഹപാഠിയായ രാഖികൃഷ്ണയെ മാത്രം പിടികൂടിയതെന്തിനെന്ന ചോദ്യമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്.

രാഖിയുടെ പാന്റില്‍ കണ്ടെത്തിയ ഇംഗ്ലീഷ് വാചകങ്ങള്‍ സംഭവ ദിവസത്തെ പരീക്ഷയുമായി ബന്ധമില്ലാത്തതാണെന്ന് രാഖി കരഞ്ഞു പറഞ്ഞിട്ടും അദ്ധ്യാപികയായ ശ്രുതി രാഖിയെ സ്‌ക്വാഡിനെ കൈമാറി. പിന്നീടുള്ള ഹരാസ്‌മെന്റുമൊക്കെയാണ് ജീവനൊടുക്കാന്‍ കാരണമായതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button