Latest NewsKerala

സാധനങ്ങളുടെ വിലയും ദൂരവും കണക്കാക്കി ഇ-വേ ബില്‍ ഒഴിവാക്കുന്നു

തിരുവനന്തപുരം: സാധനങ്ങളുടെ വിലയും ദൂരവും കണക്കാക്കി ഇ-വേ ബില്‍ ഒഴിവാക്കുന്നു. സാധനങ്ങള്‍ വാങ്ങുമ്പോള്‍ (ബി2ബി) അതിന്‍റെ വില അരലക്ഷത്തിന് മുകളിലും ദൂരം 20 കിലോമീറ്ററിന് താഴെയുമാണെങ്കില്‍ ഇ-വേ ബില്‍ ആവശ്യമില്ലെന്ന് ജിഎസ്ടി വകുപ്പ് ഉത്തരവിറക്കി. ഇത്തരം കൈമാറ്റങ്ങള്‍ക്ക് ഇനിമുതല്‍ സാധാരണ ബില്‍ മതിയാകും.

ബി2ബി ഇടപാടുകള്‍ അരലക്ഷത്തിന് താഴെയാണെങ്കില്‍ ഇ-വേ ബില്‍ നിര്‍ബന്ധമില്ല. ദൂരം പ്രശ്നമല്ല.  50,000 രൂപയ്ക്ക് മുകളിലും ദൂരം 20 കിലോമീറ്ററിന് മുകളിലും ആണെങ്കില്‍ ഇ-വേ ബില്‍ വേണം. ബില്ലിലെ പഴുതുകള്‍ ഉപയോഗിച്ച് സാധനങ്ങൾ കൈമാറാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button