ന്യൂഡല്‍ഹി: മന്ത്രി നവജ്യോത് സിംഗ് സിദ്ദുവിനു മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരായ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അമരീന്ദറിന്റെ വാക്കുകള്‍ പാര്‍ട്ടിക്കു പ്രധാനമാണെന്നും അദ്ദേഹത്തിനെതിരേ സംസാരിക്കരുതെന്നും സിദ്ദുവിന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.
ഇതോടെ വിശദീകരണവുമായി സിദ്ധു വീണ്ടും രംഗത്തെത്തി. അമരീന്ദര്‍ തനിക്കു പിതാവിനെപ്പോലെയാണെന്നും താന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടെന്നും സിദ്ദു വ്യക്തമാക്കി. കര്‍താര്‍പുര്‍ ഇടനാഴിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സിദ്ധു പാക്കിസ്ഥാനിലേക്കു പോയതിനെക്കുറിച്ച് വിമര്‍ശനമുയര്‍ന്നപ്പോൾ രാഹുല്‍ ഗാന്ധിയാണു തന്റെ ക്യാപ്റ്റനെന്നും രാഹുല്‍ ഗാന്ധി ക്യാപ്റ്റന്റെയും ക്യാപ്റ്റനാണെന്നും സിദ്ദു പറഞ്ഞതാണു വിവാദമായത്.
Post Your Comments