
മലപ്പുറം: ടാക്‌സിയായി ഓടുന്ന വാഹനങ്ങളിലെ ‘ചൈല്‍ഡ് ലോക്ക് ‘ നീക്കം ചെയ്യാനൊരുങ്ങി കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പ്. ഇതിനായുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ് നിര്‍ദ്ദേശം നല്കി. അതേസമയം ഇത്തരം ലോക്കുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് പുതിയ തീരുമാനം.
കുട്ടികള്‍ വാഹനത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് തെറിക്കാതിരിക്കാമാണ് ചൈല്‍ഡ് ലോക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. വാഹനത്തിനകത്തെ അതുകൊണ്ടുതന്നെ ടാക്‌സിയടക്കമുള്ള എല്ലാ കാറുകളിലും ചൈല്‍ഡ് ലോക്ക് നേരത്തേ നിര്‍ബന്ധമാക്കിയിരുന്നു. മിക്ക ആഡംബര വാചറിയ ബട്ടണ്‍ അമര്‍ത്തി വാതിലടച്ചാല്‍ പിന്നെ വാതില്‍ പുറത്തു നിന്നല്ലാതെ തുറക്കാനാവില്ല. അതുകൊണ്ടുതന്നെ ടാക്‌സിയടക്കമുള്ള എല്ലാ കാറുകളിലും ചൈല്‍ഡ് ലോക്ക് നേരത്തേ നിര്‍ബന്ധമാക്കിയിരുന്നു. മിക്ക ആഡംബര വാഹനങ്ങളിലും ഇപ്പോള്‍ ഇതുണ്ട്.
അതേസമയം ഇത് ദുരുപയോഗപ്പെടുത്തുന്നു എന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നതോടെയാണ് തീരുമാനം മാറ്റാന്‍ വകുപ്പിനെ പ്രേരിപ്പിച്ചത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ കുറ്റവാളികള്‍ ഈ സംവിധാനംപ്രയോജനപ്പെടുത്തുന്നുണ്ടെന്നായിരുന്നു പരാതി. യാത്രക്കാര്‍ വാഹനത്തില്‍ കയറുമ്പോള്‍ അവരറിയാതെ ചൈല്‍ഡ് ലോക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ അവര്‍ക്ക് ഒരു കാരണവശാലും പുറത്തിറങ്ങാനാവില്ല എന്നതും ഇതിനു പിന്നിലുണ്ട്.
Post Your Comments