ജയ്പുര്‍ : കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. പാവപ്പെട്ടവര്‍ കോണ്‍ഗ്രസിനെ കൈവിട്ടു. അവര്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓരോരോ സംസ്ഥാനങ്ങളായി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ബിജെപി അധികാരത്തിലെത്തുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്നു. സത്യസന്ധമായ ഭരണമാണു ജനങ്ങള്‍ക്ക് ആവശ്യം. അതു പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്നുണ്ട്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണം ഫലമില്ലെന്നു കണ്ട് കോണ്‍ഗ്രസ് ഉപേക്ഷിച്ചു കഴിഞ്ഞു. വികസനം മാത്രമാണു ബിജെപിക്കു മുന്നിലുള്ള ലക്ഷ്യമെന്നും രാജസ്ഥാനില്‍ ഉള്‍പ്പെടെ വികസന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
Post Your Comments