കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വദേശികള്‍ക്ക് നല്കുന്ന അലവന്‍സ് വര്‍ദ്ധിപ്പിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കാണ് അലവന്‍സ് വര്‍ദ്ധിപ്പിച്ചത്. 30,000 സ്വദേശികള്‍ക്കാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ അലവന്‍സ് നല്‍കുന്നത്. വിദേശികളും സ്വദേശികളും തമ്മിലുള്ള അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയിലും സ്വകാര്യ മേഖലയില്‍ നിന്ന് സ്വദേശികള്‍ വ്യാപകമായി കൊഴിഞ്ഞുപോകുന്നുവെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.
മാന്‍പവര്‍ ആന്‍ഡ് ഗവണ്മെന്റ് റീസ്ട്രക്ചറിങ് പ്രോഗ്രാം (എം.ജി.ആര്.പി) പ്രകാരം സെക്കന്ററി, ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഇനി മുതല്‍ 161 ദിനാര്‍ അലവന്‍സ് ലഭിക്കും. നേരത്തെ ഇത് 147 ആയിരുന്നു. താഴ്ന്ന യോഗ്യതകളുള്ളവര്‍ക്ക് 136 ല്‍നിന്ന് 161 ദിനാറായാണ് വര്‍ധിപ്പിച്ചത്. സ്വകാര്യ തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന വേതനത്തിന് പുറമേയാണ് ഇത് സര്‍ക്കാര്‍ നല്‍കുന്നത്. കുടിശ്ശികയുള്ള എല്ലാവര്ക്കും ഡിസംബറില്‍ തന്നെ അത് കൊടുത്തുതീര്‍ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തില്‍ പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന 75 ശതമാനം പേരും സ്വദേശികളാണ്. അതേ സമയം സ്വകാര്യ മേഖലയില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്.
Post Your Comments