കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ജാതി ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍എസ്എസ്. നവോത്ഥാനവും ശബരിമല സ്ത്രീ പ്രവേശനവും തമ്മിലെന്ത് ബന്ധം രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതിയെങ്കില്‍ സര്‍ക്കാരിന് തെറ്റിഎന്നും
ജനങ്ങളെ സർക്കാർ സവർണനെന്നും അവർണനെന്നും വേർതിരിക്കുകയാണെന്നും എന്‍എസ്എസ് പറഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്നലെ വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയിരുന്നു.സംസ്ഥാനത്തെ മുഴുവന്‍ നവോത്ഥാന സംഘടനകളുടേയും പ്രതിനിധികളെ സര്‍ക്കാര്‍ യോഗത്തിലേക്ക് വിളിച്ചിരുന്നു. സുപ്രീംകോടതി വിധിക്കു ശേഷം സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിച്ച നിലപാടിന്മേലാണ് ചർച്ച നടത്തിയത്.
Post Your Comments