
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുനില്‍ അറോറയെ നിയമിച്ചു . പ്രസിഡന്‍റ് രാം നാഥ് കോവിന്ദാണ് ഇദ്ദേഹത്തെ നിയമിച്ചത്. നിലവിലെ കമ്മീഷണറായ ഓംപ്രകാശ് റാവത്ത് വിരമിക്കുന്ന സാഹചര്യത്തിലാണ് സുനില്‍ അറോറ സ്ഥാനമേല്‍ക്കുന്നത്.
രാജസ്ഥാന്‍ കേജറിലെ 1980 ബാച്ചിലെ എെ. എ. സ് ഉദ്യോഗസ്ഥനാണ് അറോറ. ധനകാര്യം, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ മന്ത്രാലയങ്ങളിലും പ്ലാനിംഗ് കമ്മീഷനിലും ഉന്നതപദവി വഹിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറിയായും തൊഴില്‍ നൈപുണ്യ വികസനവകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments