തിരുവനന്തപുരം: ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ പേരിലുള്ള ക്രമിനില്‍ കേസ് വിവരങ്ങള്‍ നല്‍കാത്തതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും മുന്നറിയിപ്പുമായി എത്തിയത്. നേരത്തെ രണ്ട് തവണ ആവശ്യപ്പെട്ടിട്ടും ബിജെപി വിവരം നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിനകം കേസ് വിവരം പ്രസിദ്ധപ്പെടുത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ബിജെപി ഇതുവരെ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല.
മൂന്ന് പത്രങ്ങളില്‍ ഒരോ തവണയോ അല്ലെങ്കില്‍ ഒരു പത്രത്തില്‍ മൂന്നുതവണയോ സ്ഥാനാര്‍ത്ഥികളുടെ കേസ് വിവരങ്ങള്‍ പ്രിസിദ്ധപ്പെടുത്തണമെന്നാണ് ചട്ടം. ഇങ്ങനെ പ്രസിദ്ധപ്പെടുത്തിയ വിവരം സ്ഥാനാര്‍ത്ഥികള്‍ ജില്ലാ വാരണാധികാരികള്‍ക്കും പാര്‍ട്ടികള്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും വിവരം സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കുമാണ് നല്‍കേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മറ്റു രാഷ്ട്രീയപ്പാർട്ടികളെല്ലാം കേസ് വിവരം കൈമാറി. ബി.ജെ.പി. കമ്മിഷന്റെ ആവശ്യത്തോടു പ്രതികരിച്ചില്ല.
Post Your Comments