തിരുവനന്തപുരം: ഡബിള്‍ ഡ്യൂട്ടി സംവിധാനം ഉപേക്ഷിച്ചതിലൂടെ കെഎസ് ആര്‍ടിസിക്ക് കോടികളുടെ നേട്ടമുണ്ടായതായി വകുപ്പ്. ഈ പരിഷ്‌കരണത്തിലൂടെ വര്‍ഷം 88.94 കോടി രൂപയുടെ ലാഭമുണ്ടായതാണ് കെഎസ്ആര്‍ടിസി പറയുന്നത്. വകുപ്പ് ഇതുവരെ നടപ്പാക്കിയ പരിഷ്‌കരണങ്ങളെക്കുറിച്ച് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
പെന്‍ഷന്‍ പറ്റിയ 1091 ജീവനക്കാര്‍ക്ക് പകരം നിയമനം നടത്താത്തതുവഴി മാസശമ്പളയിനത്തില്‍ 3.5 കോടി രൂപയുടെ കുറവുണ്ട്. ജോലിക്ക് സ്ഥിരമായി എത്താതിരുന്ന 1602 പേരെ പിരിച്ചുവിട്ടതിലൂടെ പെന്‍ഷന്‍, ഗ്രാറ്റിവിറ്റി ഇനത്തില്‍ 96.12 കോടി രൂപയും 252 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാത്തതിനാല്‍ 2.29 കോടി രൂപയും ലാഭിക്കാനായതായും റിപ്പോര്‍ട്ടില്‍ പറയുന്നു
അതേസമയം കെഎസ്ആര്‍ടിസിയുടെ കാര്യം പരിതാപകരമാണെന്നും സ്ഥാപനം നിലനിര്‍ത്താന്‍ചില നിര്‍ദ്ദേര്‍ശങ്ങളും വകുപ്പ് റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. നിലവിലെ അവസ്ഥയില്‍ സൗജന്യ പാസുകളും കണ്‍സഷനും നിര്‍ത്തലാക്കുകയോ, തുല്യമായ തുക സര്‍ക്കാര്‍ നല്‍കുകയോ ചെയ്യണം. അധികമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണം. കൂടുതല്‍ വാടക ബസുകള്‍ എടുക്കുകയും അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്‍ണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
Post Your Comments