KeralaLatest News

വനിതാമതിലിനെ കുറിച്ചും സഹകരിയ്ക്കുന്ന സംഘടനകളെ കുറിച്ചും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിപാടിയുമായി എന്‍എസ്എസ് സഹകരിക്കാന്‍ തയ്യാറാകണം. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യം എന്‍എസ്എസ് പിന്തുടരണം. സ്ത്രീ-പുരുഷ സമത്വത്തിനുള്ള സര്‍ക്കാര്‍ പരിപാടിയാണ് ഇത്. യുഡിഎഫ് അനുഭാവികളായ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണു ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ പടുത്തുയര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സാമൂഹിക സാമുദായിക സംഘടനകളുടെ യോഗത്തിലാണു തീരുമാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button