മുംബൈ: യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത സംഭവത്തില്‍ നവവരനെയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശികളായ അജയ് സുനില്‍ ദോത്തി, അല്‍ത്താഫ് മിശ്രയ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച സുനില്‍ദോത്തിയുടെ വിവാഹ ഘോഷയാത്രയ്ക്കിടയിലായിരുന്നു അറസ്റ്റ്. പോലീസെത്തുമ്ബോള്‍ സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു അല്‍ത്താഫ്.
ബൈക്കിലെത്തിയ ഇരുവരും വഴിയരികിലൂടെ മകളോടൊപ്പം നടന്നുപോകുകയായിരുന്ന യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. അമര്‍ മഹാല്‍ ജംഗ്ഷനില്‍ തിങ്കളാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. 10000 രൂപ വിലവരുന്ന ഫോണ്‍ ആണ് മോഷണം പോയത്. ബൈക്കിന്റെ നമ്ബര്‍ പ്ലെയ്റ്റ് സെല്ലോടേപ്പ് ഉപയോഗിച്ച് മറച്ചിരുന്നു. ഫോണ്‍ മോഷണം പോയ വിവരം യുവതി അപ്പോള്‍ തന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തിന്റെ സമീപത്തുള്ള സിസിടിവികളില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് സംഭവത്തിന് പിന്നില്‍ സുനില്‍ ദോത്തിയും അല്‍ത്താഫുമാണെന്ന് കണ്ടെത്തി. ഇവര്‍ മോഷ്ടിച്ച ഫോണ്‍ വിറ്റതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
Post Your Comments