കൊച്ചി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടും മറ്റും ധാര്‍ഷ്ട്യത്തോടെ പെരുമാറിയ യതീഷ്ചന്ദ്രയ്ക്ക് തങ്ങളും അവാര്‍ഡ് നൽകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. ശബരിമലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് യതീഷ് ചന്ദ്ര അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി ബഹുമതി പത്രം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി എ.എന്‍. രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. ക്രിമിനല്‍ സ്വഭാവമുള്ള പൊലീസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ഇത്തരം നടപടികള്‍ക്കെതിരെ നല്‍കിയ പരാതികളില്‍ നടപടി വൈകാതെയുണ്ടാകും. അതായിരിക്കും അവാര്‍ഡെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി അപകടം ക്ഷണിച്ചുവരുത്തുകയാണ്. ക്രമസമാധാനനില ഏതെങ്കിലും വിധത്തില്‍ തകരാറിലായാല്‍ മുഖ്യമന്ത്രിയായിരിക്കും ഉത്തരവാദി. കേരളത്തില്‍ പോലീസ് രാജാണ് നടപ്പാക്കുന്നത്. പൊലീസ് മേധാവി വെറും പാവയാണ്. മാധ്യമ സ്വാതന്ത്ര്യം പോലും ഇവിടെ വിലക്കിയിരിക്കുകയാനിന്നുംരാധാകൃഷ്‌ണൻ പറയുകയുണ്ടായി.
Post Your Comments