പാലക്കാട്•പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണം ആരംഭിച്ചത് സേവാഭാരതിയെന്നു മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനർനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞില്ലെങ്കിലും സേവാഭാരതിയ്ക്ക് അതിനു കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലക്കാട് സേവാഭാരതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്ത് നിന്ന് നോക്കുമ്പോൾ ആർക്കും അത്ഭുതം തോന്നും വിധമാണ് സേവാഭാരതിയുടെ പ്രവർത്തനം. സേവാഭാരതി നടത്തുന്ന സേവനങ്ങൾ സാധാരണ പ്രചരിപ്പിക്കാറില്ല, എന്നാൽ ഇനി മുതൽ അത് പുറം ലോകം അറിയണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
ആർ എസ് എസ് പ്രാന്ത സഹകാര്യവാഹ് പി.എൻ ഈശ്വരൻ ,സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ.കെ.പ്രസന്ന മൂർത്തി , ദേശീയ സംഘടനാ സെക്രട്ടറി രാഗേഷ് ജെയ്ൻ, പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments