തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പിന്തുണ ഉറപ്പിക്കാൻ വിവിധ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. യോഗത്തിൽ എന്‍ എസ് എസും എസ് എന്‍ ഡി പി യും അടക്കമുള്ള സാമുദായിക സംഘടനകള്‍ക്ക് ക്ഷണമുണ്ട്.
നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചത്.
Post Your Comments