
തിരുവനന്തപുരം: ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി. ശബരിമല സമരത്തില്‍ നേതൃത്യം നല്‍കിയവര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. അതേസമയം പേരെടുത്ത് പറയാതെ വെള്ളാപ്പിള്ളി വിമര്‍ശിച്ചത് എന്‍എസ്എസിനെയാണെന്നാണ് സൂചന. ഇന്നത്തെ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുത്തിരുന്നില്ല.
അതേസമയം നവോത്ഥാനമൂല്യങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണ് കേരളത്തിന്റെ ശ്ക്തി. അല്ലാതെ ഇപ്പോള്‍ ഇറങ്ങി നടക്കുന്നവരല്ലെന്നും വെള്ളാപ്പിള്ളി വ്യക്തമാക്കി. കൂടാതെ ഇത് ഭക്തിയല്ല വിഭക്തിയാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
Post Your Comments