ലണ്ടന്‍: ബ്രെക്സിറ്റ് വിഷയത്തിലുണ്ടായ പ്രതിഷേധത്തിൽ മന്ത്രി രാജിവച്ചു.യുകെ യൂണിവേഴ്സിറ്റീസ് ആന്‍ഡ് സയന്‍സ് മന്ത്രി സാം ജൈമയാണ് രാജിവെച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടിക്രമങ്ങളെ ചൊല്ലിയുള്ള തർക്കമാണ് രാജിയിൽ കലാശിച്ചത്.
പ്രധാനമന്ത്രി തെരേസ മേയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ടോറി മന്ത്രി രാജിവെച്ചത്. തെരേസ മേയുടെ തീരുമാനം ബ്രിട്ടന്റെ ദേശീയ താല്പര്യത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന് ഒപ്പുവച്ച ബ്രെക്സിറ്റ് കരാറിന്മേല് ഡിസംബര്‍ 11നു പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്താനിരിക്കെയാണ് രാജിയുണ്ടായത്.
ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് രാജിവെക്കുന്ന ഏഴാമത്തെ മന്ത്രിയാണ് ജൈമ. ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് ആകെ പലതരത്തില്‍ ബ്രെക്സിറ്റ് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Post Your Comments