ലണ്ടൻ: ബ്രെക്സിറ്റ് കരാറിൽ ബോറിസ് ജോൺസൺ പുതിയ നീക്കം നടത്തുന്നു. അയർലൻഡ് അതിർത്തി സംബന്ധിച്ച ‘ബാക്ക്സ്റ്റോപ്’ നിർദേശം റദ്ദാക്കി ഒക്ടോബർ 31നു മുൻപു ബ്രെക്സിറ്റ് കരാർ പുതുക്കിയെഴുതണമെന്നു യൂറോപ്യൻ യൂണിയനോട് (ഇയു) ബോറിസ് ജോൺസൻ.
ALSO READ: കശ്മീര്‍ വിഷയം; വീണ്ടും മധ്യസ്ഥതയ്ക്ക് തയ്യാറായി ട്രംപ്
കരാറില്ലാതെ ഇയു വിടേണ്ട സാഹചര്യം ഒഴിവാക്കാനാണു താൽപര്യമെന്നു ജോൺസൻ വ്യക്തമാക്കി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടുസ്കിനെഴുതിയ കത്തിലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ അന്ത്യശാസനം.
എന്നാൽ, നിയമപരമായി പ്രായോഗികമായ ബദൽ നിർദേശങ്ങളൊന്നും ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ കത്തിലില്ലെന്നായിരുന്നു യൂറോപ്യൻ കമ്മിഷൻ വക്താവിന്റെ പ്രതികരണം.
Post Your Comments