കോട്ടയം: ദീപാ നിശാന്തിനെതിരായ കവിത മോഷണ വിവാദത്തില്‍ നിയമനടപടി ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ്. ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് കലേഷ് രംഗത്തുവന്നു. തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷച്ചവര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനര്‍ഹിക്കുന്നു- എന്ന് കലേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അവര്‍ ക്ഷമ ചോദിച്ചു. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലയ്ക്കും അധ്യാപിക എന്ന നിലയ്ക്കും മറ്റാരേക്കാളും തനിക്കു മനസിലാവുമെന്നും ഇക്കാര്യത്തില്‍ താന്‍ ക്ഷമചോദിക്കുന്നുവെന്നും ദീപ ഫേസ്ബുക്കില്‍ കുറിച്ചു. കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോള്‍ തനിക്കുണ്ടെന്നും ആ കവിത കലേഷിന്റേതല്ല എന്ന് ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ആ ബോധ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments