പാരീസ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നേരെ മാറിടം കാട്ടികൊണ്ട് യുവതിയുടെ പ്രതിഷേധം. ട്രംപ് ഫ്രഞ്ച് സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു യുവതിയുടെ പ്രതിഷേധം. യുവതിയുടെ മാറില്‍ ട്രംപിനെ കുറിച്ച് ‘വ്യാജ സമാധാനസ്ഥാപകന്‍’ എന്ന് കറുത്ത മഷി കൊണ്ട് എഴുതിയിരുന്നു.
ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പാരീസില്‍ എത്തിയതായിരുന്നു ട്രംപ്. ട്രംപിന്റെ വാഹനവ്യൂഹം വഴിയില്‍ കൂടി കടന്ന് പോകുന്ന സമയത്ത് യുവതി അര്‍ധ നഗ്നയായി ബാരിക്കേഡുകള്‍ ചാടി കടന്ന് എത്തുകയായിരുന്നു.
ഉടനെ പോലീസ് ഇവരെ തടഞ്ഞു. എങ്കിലും വാഹന വ്യൂഹത്തിനു ഏതാനും മീറ്ററുകള്‍ അടുത്തുവരെ യുവതി എത്തിയിരുന്നു. വംശീയത, ലിംഗവിവേചനം എന്നിവ അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം നടത്തുന്ന ‘ഫീമെന്‍’ എന്ന സ്ത്രീവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന യുവതിയാണ് പ്രതിഷേധം നടത്തിയതെന്ന് ചില ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപമാനകരമായ സംഭവത്തെ തുടര്‍ന്ന് യുവതിയെ അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല
Post Your Comments