Latest NewsIndia

പാകിസ്ഥാനിലേക്ക് പോയ സംഭവത്തിൽ നിലപാട് മാറ്റി നവജ്യോത് സിങ് സിദ്ദു

ചണ്ഡീഗഡ്: പാക് പ്രധാനമന്ത്രിയും സുഹൃത്തുമായ ഇമ്രാൻ ഖാൻ വ്യക്തിപരമായി ക്ഷണിച്ചതിനാലാണ് കർതാർപുർ സിഖ് ഇടനാഴിയുടെ ശിലാസ്ഥാപനത്തിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കി പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു. രാഹുൽ ഗാന്ധിയാണു തന്റെ ക്യാപ്റ്റൻ, അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് എല്ലായിടത്തും പോകുന്നതെന്ന് കഴിഞ്ഞ ദിവസം സിദ്ദു പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് നിലപാട് മാറ്റിയതെന്നാണ് സൂചന.

മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നിർദേശങ്ങൾ എന്തുകൊണ്ടു പാലിക്കുന്നില്ലെന്ന മാധ്യമപ്രവർത്തകരുടെ ചേദ്യത്തിന്, അദ്ദേഹം ആർമി ക്യാപ്റ്റനാണ്, അദ്ദേഹത്തിന്റെയും ക്യാപ്റ്റനാണു രാഹുൽ ഗാന്ധിയെന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button