Latest NewsCricket

ഷോട്സിട്ട് ടോസിടാനെത്തിയ വിരാട് കോഹ്‌ലിയെ വിമർശിച്ച് ആരാധകർ

സിഡ്നി: ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ഏക പരിശീലന മൽസരത്തിൽ ഷോട്സിട്ട് ടോസിടാനായി ഗ്രൗണ്ടിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ വിമർശിച്ച് ആരാധകർ. കോഹ്‍ലിയുടെ പെരുമാറ്റം ഇന്ത്യൻ സംസ്കാരത്തെ കളങ്കപ്പെടുത്തുന്നതാണെന്ന ആരോപണവുമായാണ് ആരാധകർ എത്തിയത്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മൽസരത്തിന്റെ ടോസിനാണ് കോഹ്‍ലി ഷോട്സിട്ട് എത്തിയത്. വിമർശിക്കുന്ന ആരാധകരോട് രാജ്യം വിടാൻ ആവശ്യപ്പെടും മുൻപ് ഇത്തരം പെരുമാറ്റം ശരിയാണോ എന്നു കോഹ്‍ലി ആലോചിക്കണമെന്നും ആരാധകർ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button