ഭുവനേശ്വര്‍•മുന്‍ കേന്ദ്രമന്ത്രിയും ഒഡിഷയിലെ ബി.ജെ.പി എം.എല്‍.യുമായ ദിലിപ് റോയിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് ബിജോയ് മൊഹാപത്രയും പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു.
ഇരുവരും ചേര്‍ന്ന് സംയുക്ത രാജിക്കത്ത് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചതിന് പുറമേ, എം.എല്‍.എ സ്ഥാനവും റോയ് രാജിവച്ചിട്ടുണ്ട്. റൂര്‍ക്കേല മണ്ഡലത്തെയാണ് ദിലീപ് റോയ് പ്രതിനിധീകരിച്ചിരുന്നത്.
എം.എല്‍.എ സ്ഥാനം രാജിവയ്ക്കുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള രാജിക്കത്ത് നിയമസഭാ സ്പീക്കര്‍ പ്രതീപ് അമതിന് കൈമാറിയതായി റോയ് പറഞ്ഞു.
ബ്രാഹ്മണി നദിക്ക് കുറുകെ രണ്ടാമത്തെ പാലം നിര്‍മ്മാണം വൈകുന്നതായി ഇരു നേതാക്കളും ഏറെക്കാലമായി ആരോപിക്കുന്നുണ്ടായിരുന്നു. റൂര്‍ക്കേലയില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണം വൈകുന്നതും പ്രദീപ് ഓയില്‍ റിഫൈനറിയില്‍ പ്രദേശവാസികളായ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാത്തതും ഇവര്‍ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്.
തങ്ങളുടെ നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും പാര്‍ട്ടി അവഗണിച്ചതായും മോഹാപത്ര ആരോപിച്ചു. സംസ്ഥാന താല്പര്യമാണ് വലുതെന്നും ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും മോഹാപത്ര പറഞ്ഞു.
Post Your Comments