കോഴിക്കോട്: ശബരിമലയില്‍ ബിജെപി സമരം ശക്തമാക്കുന്നു. ഇതിനായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തും. അതേസമയം സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്നെത്തും. ഡിസംബംര്‍ 15ന് മുമ്പായി അമിത് ഷാ എത്തുമെന്നാണ് സൂചന. അതേസമയം പ്രമുഖ നേതാക്കളഉം അദ്ദേഹത്തോടൊപ്പമുണ്ടാകും.
എന്നാല്‍ ശബരിമലയിലെ ബിജെപി നയിച്ച സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ രൂപപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷാ അടക്കമുള്ള നേതാക്കള്‍ ഇവിടെ എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. സമരത്തില്‍നിന്ന് ബിജെപി പിന്നോട്ടു പോകുന്നതായി പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സമരം ശക്തമാക്കാനും സെക്രട്ടറിയേറ്റിനു മുന്നില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പിനിടയാക്കുകയും ചെയ്തു.
അതേസമയം സുരേന്ദ്രന്റെ അറസ്റ്റ് വിഷയത്തില്‍ പാര്‍ട്ടി കാര്യമായി പ്രതിഷേധങ്ങള്‍ നടത്തിയില്ലെന്നും ആരോപണമുണ്ട്. ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായതുപോലെ ശക്തമായ പ്രതിഷേധം സുരേന്ദ്രന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്നാണ് ആരോപണം.
Post Your Comments