KeralaLatest News

ശബരിമല കര്‍മപദ്ധതി സര്‍ക്കുലറായി ഇറക്കിയത് ഇതുകൊണ്ട്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ  കര്‍മപദ്ധതി സര്‍ക്കുലറായി ഇറക്കിയതിന് കാരണം സമരം പിൻവലിച്ചതുകൊണ്ട്. ബിജെപി പിന്‍വാങ്ങിയതില്‍ ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്.

ഇപ്പോഴത്തെ ബിജെപി പ്രസിഡന്റിന് സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ മാത്രമേ സമയമുള്ളൂവെന്നും ആര്‍എസ്എസ് നേതൃത്വത്തിന് പരാതിയുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും ആര്‍എസ്എസ് നേതാക്കള്‍ സൂചന നല്‍കി.

അതേസമയം ശബരിമല വിഷയത്തില്‍ ബിജെപി സമരം ശക്തമാക്കുകയാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള. ബിജെപി സമരം നിര്‍ത്തിയെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button