ചെങ്ങന്നൂർ : ശബരിമലയിലെ അവസ്ഥ പോലീസ് വിവരിച്ചതിനെത്തുടർന്ന് പമ്പയിലേക്ക് പോകാതെ യുവതി മടങ്ങി. ഇന്നലെ ഉച്ചയ്ക്കാണ് ആന്ധ്രയിൽ നിന്നു ഭർത്താവിനും മകനുമൊപ്പം തിരുവല്ല സ്വദേശിനിയായ യുവതി ചെങ്ങന്നൂരിൽ എത്തിയത്. എന്നാൽ പോലീസ് നിലവിലെ സാഹചര്യം വിവരിച്ചതോടെ റെയിൽവേ സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു യുവതിയും കുടുംബവും മടങ്ങുകയായിരുന്നു.
എന്നാൽ എല്ലാവർഷവും പമ്പ വരെ പോകുന്ന പതിവുണ്ടെന്ന് യുവതി പറഞ്ഞു. അതേസമയം ശബരിമലയിൽ ആദ്യഘട്ട സേവനം പൂർത്തിയാക്കിയ പോലീസ് സംഘം ഇന്നു മലയിറങ്ങും. പുതിയ പോലീസ് സംഘം ഇന്നു ചുമതലയേൽക്കും. യുവതീപ്രവേശവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾ ഇല്ലാത്തതിനാൽ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പോലീസിന്റെ എണ്ണം കുറയ്ക്കും.
Post Your Comments